ഇന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയുള്ള ഒരുക്കം, ഡ്യൂട്ടി ഒഴിവാക്കികിട്ടിയ്ത് കാരണം ഞാന്‍ ഇന്ന് ഏകനായി. കാമ്പസിലെ വിരസത ഒഴിവാക്കാന്‍ മൂന്നാം കണ്ണുമായ് ഞാന്‍ ഞങ്ങളുടെ കാട്ടിലേക്ക് കയറി, ചില സുന്ദര കുട്ടന്മാരെ ഫ്രൈമിലാക്കി. അവയില്‍ ചിലത് ഇതാ നിങ്ങള്‍ക്കായി.....പലരെയും ദിവസവും കാണാറുണ്ടെങ്കിലും ഇവരുടെ പേരും കുടുംബവും ഒന്നും എനിക്കറിയില്ല! ചിലരെ വിക്കിപിഡിയയില്‍ നിന്നും കണ്ടെത്തി. ഇനിയും ചിലര്‍ കൂടെ ഉണ്ടായിരുന്നു വെളുത്തവരും പീതവര്ന്നക്കാരും മറ്റും പക്ഷെ അവര്‍ക്കൊന്നും സമയമില്ലാത്ത പോലെ, എപ്പോഴും പറന്നു നടന്ന അവര്‍ ഫോട്ടോക്ക് നിന്ന് തന്നില്ല.അവര്‍ക്കറിയില്ലല്ലോ അവരൊക്കെ ഇങ്ങനെ ബ്ലോഗില്‍ വരുമെന്ന്.