ദീപാവലി ആഘോഷങ്ങൾക്കായി നല്ലപാതിയുടെ വീട്ടിലേക്കു പോയാതാ അവിടടുത്തു ഒരമ്പലം കാണാൻ എല്ലാവരും പോകുന്നെന്ന് പറഞ്ഞപ്പോ പതിവ് ശൈലിയിൽ ഗമ കാണിച്ചു വരുന്നില്ലെന്ന് പറഞ്ഞു. പിന്നേ നാനാ യും അനിയച്ചാരും പിടലിക്ക് രണ്ടെണ്ണം തന്നപ്പോ ഇറങ്ങിത്തിരിച്ചു .
അടുത്തുള്ള ഒരു സ്വകാര്യ എൻജിനീറിങ് കോളേജ് കാമ്പസ്സിൽ ആണ് ലൊക്കേഷൻ. സഹ്യപർവ്വതനിര അവസാനിക്കുന്ന മരുത്വാമല കൂട്ടത്തിൽപ്പെട്ട മലയടിവാരത്തിൽ ജഗന്നാഥ ഭഗവാന്റെ പേരിൽ പ്രവർത്തിച്ചു വരുന്ന ഒരു സ്വകാര്യ എൻജിനീറിങ് കോളേജ് കവാടത്തിൽ നിന്നും നടന്നെത്താവുന്ന ദൂരത്താണ് ഈ ജഗന്നാഥ ക്ഷേത്രം. പുരി വാസ്തു ശൈലിയിൽ പണിതിരിക്കുന്ന ക്ഷേത്രം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന് തന്നെയാണ്. നിരവധി ഉപക്ഷേത്രങ്ങളും പ്രതിഷ്ടകളും,ചിത്രപ്പണികളും, ശില്പങ്ങളും ഒക്കെ നിറഞ്ഞ കണ്ണിനു നയനാനന്ദകരമായ കാഴ്ച്ച.
വാതിൽക്കൽ തന്നെ അവിടത്തെ പൂജാരി ഇരിപ്പുണ്ടായിരുന്നു. ഒഡീസി ഒരു പിടിയുമിലലാത്തത് കൊണ്ട് ഒരു ഹിന്ദി നമസ്കാരം കൊടുത്തു. പുള്ളി ചുമ്മാ അങ്ങ് ഹാപ്പിയായി. പ്രവേശന കവാടത്തിൽ രണ്ടു ശില്പമുണ്ട്, ആദ്യ കാഴ്ച്ചക്കു തടിയിൽ തീർത്തതാണെന്നു തോന്നും അടുത്തെത്തി നോക്കിയാൽ ഏതോ ചെമ്മണ്ണ് നിറത്തിലുള്ള ശിലയിൽ നിർമ്മിച്ച ശില്പമാണെന്നു മനസിലാക്കാം.
നല്ല കരവിരുതിൽ സൂക്ഷ്മമായി നിർമ്മിച്ച ശില്പം
ചില പടവുകൾ കയറി പ്രദാന കവാടത്തിലേക്ക്.
മുഖ്യ പ്രതിഷ്ട ജഗന്നാഥ ഭഗവാനും പിന്നെ ശിവനും,മുരുകനും,ഗണപതിയും,സൂര്യ ഭഗവാനും എന്നുവേണ്ട പത്തെണ്ണം ഉണ്ട്.
നല്ല എരിപൊരി വെയിലത്ത് ചുറ്റി നടന്നു ഫോട്ടോണ് പിടിച്ചു ഓരോ കൊത്തുപണികളും കണ്ടു, ശില്പങ്ങളെയും ആസ്വദിച്ചു ഒന്നൊന്നര മണിക്കൂർ ചിലവഴിച്ചു.
Add caption |
അപ്പോഴേക്കും കുറച്ച് ആളുകൾ വന്നു ഉച്ച പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ജഗന്നാഥൻ ഒറിയക്കാരനായതു കൊണ്ടാവും വന്നവരുടെ വേഷവിധാനങ്ങൾ മുൻപ് കണ്ടില്ല.
പിന്നെ കുറേ നേരം എന്തൊക്കെയോ പാട്ടും കൊട്ടും ബഹളവും
മാർബിൾ പതിച്ച തറയിൽ എല്ലാവരും കാത്തിരുന്നു ദീപാരാധന കഴിഞ്ഞ് പ്രസാദം വാങ്ങി പുറത്തിറങ്ങിയപ്പോ എല്ലാവരേയും തൊട്ടടുത്ത കെട്ടിടത്തിലേക്ക് കൂട്ടി കൊണ്ടു പോയി.
ഉച്ച ഭക്ഷണം ഉണ്ടെന്ന്.
ചോറും സാമ്പാറും മോരും പിന്നേ തോ ഇലക്കറിയും അച്ചാറും!
അങ്ങനെ മനസ്സും വയറും നിറച്ച് ഒരു കൊച്ചു യാത്ര!
2 comments:
ഇതെവിടാ ഇങ്ങനെ ഒന്ന്
സ്ഥിരം കന്യാകുമാരിയും പരിസരവും കറങ്ങുന്നവർക്ക് ഒരു ചെറിയ മാറ്റം
Post a Comment